Union budget 2024 - No announcement for Kerala
ന്യൂഡല്‍ഹി: കേരളത്തോട് കടുത്ത അവഗണന കാട്ടി മൂന്നാം മോദി സര്‍ക്കാര്‍ ബജറ്റ്. സംസ്ഥാനത്തിന്റെ യാതൊരു ആവശ്യങ്ങളും പരിഗണിച്ചില്ലെന്നു മാത്രമല്ല സംസ്ഥാനത്തിനായി പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചതുമില്ല. 24,000 കോടി രൂപയുടെ പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഇതില്‍ യാതൊരു പരാമര്‍ശവും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയില്ല. പ്രളയം ദുരിതം നേരിടാനുള്ള സംസ്ഥാനങ്ങള്‍ക്കായുള്ള സഹായ പ്രഖ്യാപനത്തിലും കേരളമില്ല. വ്യാവസായിക ഇടനാഴികളുടെ പ്രഖ്യാപനത്തിലും കേരളമില്ല.
വിഴിഞ്ഞം പദ്ധതിക്കും പാക്കേജില്ല. പകര്‍ച്ചവ്യാധി പരിശോധന സംവിധാനങ്ങളടങ്ങിയ ആധുനിക സ്ഥാപനങ്ങള്‍ കേരളം ആവശ്യപ്പെട്ടിരുന്നു. അതും അനുവദിച്ചിട്ടില്ല. ഇതോടെ എല്ലാ മേഖലകളിലും സംസ്ഥാനത്തെ തഴഞ്ഞുകൊണ്ടുള്ള ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് അവതരിപ്പിച്ചത്.
Keywords: Budget 2024, Kerala, Announcement
COMMENTS