അങ്കോല: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്നത്...
അങ്കോല: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. ഇനി അന്വേഷണം ഗംഗാവാലി പുഴയിലേക്ക്.
ദേശീയപാതയിലെ 98 ശതമാനം മണ്ണ് നീക്കിയെന്നും ഇതുവരെ ലോറി കണ്ടെത്താനായില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. ജി പി എസ് സിഗ്നല്‍ ട്രാക്ക് ചെയ്ത സ്ഥാനത്ത് ലോറിയില്ലെന്നും കര്‍ണാടക മന്ത്രി പറഞ്ഞു.
മണ്ണിടിഞ്ഞ് നേരെ പുഴയിലേക്കാണ് ഒഴുകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. രണ്ടു കര്‍ണാടക സ്വദേശികളെയും കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കാന് സൈന്യം രംഗത്തിറങ്ങിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ആറാം ദിവസത്തിലാണ് മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ 40 അംഗ സംഘമെത്തിയത്. പിന്നാലെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. അപകടം നടന്ന് ആറാമത്തെ ദിവസമാണ് മുഖ്യമന്ത്രി ദുരന്ത സ്ഥലത്ത് എത്തുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങള്‍ ഐ എസ് ആര് ഒ ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് ലോറിയുണ്ടായിരുന്ന സ്ഥാനം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിക്കാമെന്നായിരുന്നു പ്രതീക്ഷ.
വന്‍തോതില്‍ മണ്ണിടിഞ്ഞ് കിടക്കുന്ന മേഖലയില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ സിഗ്നലുകള്‍ ലഭിച്ചിരുന്നില്ല. റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലഭിച്ച സിഗ്നലുകളുടെ ഭാഗത്താണ് ഇന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതെങ്കിലും ഫലമുണ്ടായില്ല.
ഏകദേശം ഹൈവേയുടെ മധ്യഭാഗത്തായി അടിഞ്ഞുകൂടിയ മണ്‍കൂനയിലാണ് യന്ത്രഭാഗത്തിന്റേതെന്ന് കരുതാവുന്ന സിഗ്നല്‍ ലഭിച്ചത്. സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ട്രക്ക് കണ്ടെത്താനായില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Key Words: Search, Arjun, Land Slide, Missing
COMMENTS