ആലപ്പുഴ : തനിക്ക് തെറ്റുതിരുത്താന്‍ അവസരം തരണമെന്ന് സഞ്ജു ടെക്കി. എന്നെ ഒരു സ്ഥിരം കുറ്റക്കാരനായി സമൂഹം കാണരുത്. തെറ്റ് എറ്റുപറഞ്ഞ് വിദ്യാര്...
ആലപ്പുഴ: തനിക്ക് തെറ്റുതിരുത്താന്‍ അവസരം തരണമെന്ന് സഞ്ജു ടെക്കി. എന്നെ ഒരു സ്ഥിരം കുറ്റക്കാരനായി സമൂഹം കാണരുത്. തെറ്റ് എറ്റുപറഞ്ഞ് വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നു. സ്‌കൂളിലെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയതില്‍ സങ്കടമെന്നും സഞ്ജു പറഞ്ഞു.
മണ്ണഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ മഴവില്ല് എന്ന പേരില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ മാഗസിന്‍ പ്രകാശന ചടങ്ങിലാണ് സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്.
എന്നാല്‍ റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ടയാളെ അതിഥിയാക്കിയത് വിവാദമായതിനെ തുടര്‍ന്ന് സഞ്ജുവിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. വിവാദങ്ങളുണ്ടെങ്കില്‍ ഒഴിവാകാമെന്ന് സഞ്ജു അറിയിച്ചെന്നാണ് സംഘാടകര്‍ പറയുന്നത്.
Key Words: Sanju Techi, School, Programme,
COMMENTS