തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ലിഫ്റ്റ് പണിമുടക്കി. രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ലിഫ്റ്റ് പണിമുടക്കി. രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി. ഇന്ന് ഉച്ചയോടെയാണ് ലിഫ്റ്റ് വീണ്ടും പണി മുടക്കിയത്. ലിഫ്റ്റ് ഉളളില്‍ നിന്നും തുറക്കാന്‍ കഴിയാതാകുകയായിരുന്നു.
അത്യാഹിത വിഭാഗത്തില്‍ നിന്നും സി ടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് 2 പേരും കുടുങ്ങിയത്.
ഡോക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു. എമര്‍ജന്‍സി അലാറം മുഴക്കുകയും ഡോക്ടര്‍ ഫോണില്‍ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി ഇരുവരെയും പുറത്തേക്ക് എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രോഗി ലിഫ്റ്റില്‍ കുടുങ്ങുകയും രണ്ടു ദിവസത്തോളം പുറത്തെത്താനാകാതെ കഴിയുകയുമായിരുന്നു.
COMMENTS