ന്യൂഡല്‍ഹി: അമൃതകാലത്തെ സുപ്രധാന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാമതും അധികാരത്തിലേറിയതിനു ശേഷമുള്ള മോദി ...
ന്യൂഡല്‍ഹി: അമൃതകാലത്തെ സുപ്രധാന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാമതും അധികാരത്തിലേറിയതിനു ശേഷമുള്ള മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെയാണ് അവതരിപ്പിക്കുക.
മൂന്നാമതും ബജറ്റ് അവതരിപ്പിക്കാനുമുള്ള ഭാഗ്യം ലഭിച്ചുവെന്നും ജനകീയ ബജറ്റായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാന്‍ എല്ലാ ജനപ്രതിനിധികളും സഹകരിക്കണമെന്നും വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണമെന്നും, പഴയകാല വൈരാഗ്യങ്ങള്‍ മറക്കണമെന്നും രാജ്യത്തിന്റെ വികസനം കൂട്ടുത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Narendra Modi, Budget
COMMENTS