കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ (എആര്‍എം) റിലീസ് താത്കാലികമായി തടഞ്ഞു. സാമ്പത്തിക ക്രമക്കേട് ചൂണ്ട...
കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ (എആര്‍എം) റിലീസ് താത്കാലികമായി തടഞ്ഞു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി യുവിആര്‍ മൂവീസ് നല്‍കിയ പരാതിയിന്മേലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ നടപടി.
ബിഗ് ബജറ്റ് ചിത്രമായ 'അജയന്റെ രണ്ടാം മോഷണം' ത്രീഡി ഫോര്‍മാറ്റില്‍ അഞ്ച് ഭാഷകളിലായിട്ടാണ് ഒരുങ്ങുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പീരിയോഡിക്കല്‍ എന്റര്‍ടെയ്നറാണ് എആര്‍എം.
ടൊവിനോ ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രം കൂടിയാണിത്. ഓണം റിലീസായി സിനിമ സെപ്റ്റംബറില്‍ റിലീസിനെത്തിക്കാനാണ് നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പദ്ധതിയിട്ടിരിന്നത്. നവാഗതനായ ജിതിന്‍ ലാലാണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്.
Key words: Ajayante randam moshanam, Tovino Thomas, Movie
COMMENTS