കല്‍പ്പറ്റ: മുണ്ടക്കൈയും ചൂരല്‍മലയുമൊക്കെ പേരുകളായി അവശേഷിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകരെ കുഴയ്ക്കുന്നത് ഗതാഗതമാര്‍ഗങ്ങള്‍ അടഞ്ഞുപോയതാണ്. പാല...
കല്‍പ്പറ്റ: മുണ്ടക്കൈയും ചൂരല്‍മലയുമൊക്കെ പേരുകളായി അവശേഷിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകരെ കുഴയ്ക്കുന്നത് ഗതാഗതമാര്‍ഗങ്ങള്‍ അടഞ്ഞുപോയതാണ്. പാലവും റോഡുമെല്ലാം തകര്‍ന്നിടത്ത് ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. രാത്രിയോടും മഴയോടും പ്രതിസന്ധികളോടെല്ലാം പോരാടി സൈന്യം പാലത്തിന്റെ നിര്‍മ്മാണം തീര്‍ക്കുകയാണ്. പുലര്‍ച്ചെയോടെ പൂര്‍ത്തിയാക്കാനാണ് ശ്രമം. അങ്ങനെയെങ്കില്‍ നാളത്തെ രക്ഷാപ്രവര്‍ത്തനത്തിന് കരുത്താകുമിത്.
ഇവിടെ മുമ്പുണ്ടായിരുന്ന പാലം തകര്‍ന്നതോടെ, പുഴയ്ക്ക് കുറുകെ വടംകെട്ടിയും താത്കാലിക പാലം സ്ഥാപിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍, സാവധാനം മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകൂ. ബെയ്‌ലി പാലം പൂര്‍ത്തിയാകുന്നതോടെ കാര്യങ്ങള്‍ക്ക് ഇരട്ടിവേഗം കൈവരും. 24 ടണ്‍ ഭാരം വഹിക്കാന്‍ ഈ ബെയ്ലി പാലത്തിന്റെ നീളം 190 അടിയാണ്.
Key Words: Bailey Bridge, Wayanad Tragedy, Landslide
COMMENTS