ഡല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി. നാല് സൈനികര്‍ക്ക് വീരമൃത്യു. നാല് സൈനികര്‍ക്ക് പരിക്കേറ്റതായാണ് സൂചന. കത്വയ...
ഡല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി. നാല് സൈനികര്‍ക്ക് വീരമൃത്യു. നാല് സൈനികര്‍ക്ക് പരിക്കേറ്റതായാണ് സൂചന. കത്വയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായി സൈനീക വൃത്തങ്ങള്‍ അറിയിച്ചു. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്.
വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ ?ഗ്രനേഡ് ഏറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഉണ്ടായ മേഖലയിലേക്ക് കൂടുതല്‍ സൈനികരെത്തി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ ദിവസം രജൗരി, കുല്‍?ഗാം മേഖലകളില്‍ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും, ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.
Key Words: Terror Attack, Kathua, Soldiers Martyred
COMMENTS