Techno city wild buffalo capture operation started
തിരുവനന്തപുരം: ടെക്‌നോസിറ്റിയില്‍ കണ്ട കാട്ടുപോത്തിനെ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ച് വനംവകുപ്പ്. കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടാനുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി. സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
മംഗലപുരത്ത് ടെക്‌നോസിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്താണ് നാട്ടുകാര്‍ കഴിഞ്ഞ ദിവസം കാട്ടുപോത്തിനെ കണ്ടത്. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു.
നേരത്തെ തന്നെ 400 ഏക്കറോളം വരുന്ന ഇവിടം കാടുപിടിച്ചു കിടക്കുന്നതിനാല്‍ കാട്ടു പന്നികളുടെയും ചെന്നായ്ക്കളുടെയും ശല്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.
ഇപ്പോള്‍ കാട്ടുപോത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വനംവകുപ്പ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ അതിന്റെ കുളമ്പിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു.
COMMENTS