പാലക്കാട്: കേരളത്തില്‍ നിപ ഭീതി ഉയര്‍ന്നതോടെ പരിശോധന തുടങ്ങി തമിഴ്‌നാട്. പാലക്കാട് ജില്ലയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ...
പാലക്കാട്: കേരളത്തില്‍ നിപ ഭീതി ഉയര്‍ന്നതോടെ പരിശോധന തുടങ്ങി തമിഴ്‌നാട്. പാലക്കാട് ജില്ലയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ചെക്‌പോസ്റ്റുകളിലും പരിശോധന തുടങ്ങിയിട്ടുണ്ട്.
നിലവില്‍ വാഹന യാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാണ് തുടര്‍ യാത്രയ്ക്ക് അനുമതി നല്‍കൂ. പനിയുണ്ടെന്ന് കണ്ടെത്തിയാല്‍ ആരോഗ്യ സ്ഥിതി ഉറപ്പാക്കിയ ശേഷമേ തുടര്‍ യാത്ര അനുവദിക്കൂ.
മലപ്പുറത്ത് പതിനാലുകാരന്‍ നിപ ബാധിച്ച് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് 24 മണിക്കൂറും നീളുന്ന പരിശോധനയെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം മലപ്പുറത്ത് അതീവ ജാഗ്രത തുടരുകയാണ്. മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 350 പേരാണുള്ളത്. ഹൈറിസ്‌ക് പട്ടികയില്‍ 101 പേരുണ്ട്. 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കൂടാതെ, അതീവ ജാഗ്രതയുടെ ഭാഗമായി മലപ്പുറത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി.
Key Words: Tamil Nadu, Nipa, Checking, Kerala-Tamil Nadu border
COMMENTS