Supreme court order about Jisha murder case
ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വിധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള പ്രതിയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.
പ്രതിയുടെ മന:ശാസ്ത്ര - ജയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച കോടതി ശിക്ഷ ലഘൂകരിക്കാരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ അത് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.
അതേസമയം ഡി.എന്‍.എ സാമ്പിളുകള്‍ ഉള്‍പ്പടെയുള്ള ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതി വധശിക്ഷ ശരിവച്ചുകൊണ്ട് ഉത്തരവിട്ടത്. 2016 ഏപ്രില്‍ 28 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
Keywords: Supreme court, Jisha murder case, Law student, DEath penalty
 

 
							     
							     
							     
							    
 
 
 
 
 
COMMENTS