Sri Lanka women beat India by eight wickets to clinch the maiden Women's Asia Cup cricket title. In the final at the Rangiri Dambulla stadium
കൊളംബോ: ഇന്ത്യയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്കന്‍ വനിതകള്‍ കന്നി വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടത്തില്‍ മുത്തമിട്ടു.
ഞായറാഴ്ച രംഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു.
ഒട്ടും മയമില്ലാതെ ഇന്ത്യയെ നേരിട്ട ചമാരി അട്ടപട്ടു, ഹര്‍ഷിത സമരവിക്രമ, കവിഷ ദില്‍ഹാരി എന്നിവര്‍ ചേര്‍ന്ന് 19-ാം ഓവറില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.
12-ാം ഓവറില്‍ അവസാനിക്കുമ്പോള്‍ ചമാരി അട്ടപട്ടു 61 റണ്‍സെടുത്തു പുറത്തായി. ഇതോടെ, ഇന്ത്യയ്ക്കു ചെറിയൊരു ആത്മവിശ്വാസം വന്നിരുന്നു. നേരത്തേ ഇന്ത്യയുടെ രണ്ടു ക്യാച്ചുകള്‍ കൈവിട്ടതിന്റെ വിഷമം ഹര്‍ഷിത സമരവിക്രമ മിന്നുന്ന അര്‍ദ്ധ സെഞ്ചുറിയിലൂടെ തീര്‍ത്തപ്പോള്‍ ഇന്ത്യന്‍ പരാജയം ഉറപ്പായി. 51 പന്തില്‍ 69 റണ്‍സെടുത്ത ഹര്‍ഷിതയാണ് കളിയിലെ താരം.
16 പന്തില്‍ 30 റണ്‍സെടുത്ത കവിഷ ദില്‍ഹാരിയും കിരീട നേട്ടത്തിലേക്കു മിച്ച സംഭാവന നല്കി. ചമാരി അട്ടപട്ടുവാണ് ടൂര്‍ണമെന്റിലെ താരം.
47 പന്തില്‍ 60 റണ്‍സെടുത്ത സ്മൃതി മന്ഥനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിച്ചാ ഘോഷ് 14 പന്തില്‍ 30 റണ്‍സെടുത്തു.
Summary: Sri Lanka women beat India by eight wickets to clinch the maiden Women's Asia Cup cricket title. In the final at the Rangiri Dambulla International Stadium on Sunday, India won the toss and batted first, scoring 165 runs for the loss of six wickets in 20 overs.
COMMENTS