Siddharth death: Investigation report submitted to governor
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. മുന്‍ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദാണ് അന്വേഷണ കമ്മീഷന്‍. അദ്ദേഹം ഇന്ന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് ജസ്റ്റീസ് എ.ഹരിപ്രസാദിനെ അന്വേഷണ കമ്മീഷനായി ഗവര്‍ണര്‍ തിരഞ്ഞെടുത്തത്. തുടര്‍ന്ന് വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍, ഡീന്‍, സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍, അധ്യാപകര്‍, സഹപാഠികള്‍, പ്രതിപ്പട്ടികയിലുള്ളവരുടെ രക്ഷിതാക്കള്‍ തുടങ്ങി 29 ഓളം പേരില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. വിഷയത്തില്‍ സി.ബി.ഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Governor, Siddharth death, Investigation report
COMMENTS