തിരുവല്ല: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരോട് വിശദീകരണം തേടി. സ്ത്രീകളടക്കമുള...
തിരുവല്ല: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരോട് വിശദീകരണം തേടി. സ്ത്രീകളടക്കമുള്ള എട്ട് ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. തിരുവല്ല നഗരസഭാ സെക്രട്ടറിയാണ് വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും തൃപ്തികരമല്ലെങ്കില്‍ കര്‍ശന അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു.
മോഹന്‍ലാല്‍ നായകനായ 'ദേവദൂതന്' എന്ന സിനിമയിലെ പൂവേ പൂവേ പാലപ്പൂവേ എന്ന പാട്ടിലാണ് ജീവനക്കാര്‍ റീല്‍സ് ചിത്രീകരിച്ചത്. നഗരസഭയില്‍ പൊതുജനങ്ങള്‍ ഉള്ള സമയത്തും ഓഫീസ് സമയത്തുമാണ് റീല്‍സ് ചിത്രീകരിച്ചതെങ്കില്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരം നിയമലംഘനമാണെന്നും, ഓഫീസ് സമയത്തിനുശേഷമാണ് റീല്‍സ് ചിത്രീകരിച്ചതെങ്കില്‍ പ്രശ്നമില്ലെന്നും സെക്രട്ടറി പറഞ്ഞു. അതേസമയം, പൊതുജനങ്ങള്‍ക്കുള്ള സേവനം തടസപ്പെട്ടെന്ന് കണ്ടെത്തിയാലും നടപടിയുണ്ടാവും.
COMMENTS