Shirur landslide
ഷിരൂര്‍: കര്‍ണ്ണാടകയില്‍ മണ്ണിടിഞ്ഞുവീണ് കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചിലിന് ബൂം എസ്‌കവേറ്റര്‍ എത്തിച്ചു. കഴിഞ്ഞ ദിവസം സിഗ്നല്‍ കണ്ടെത്തിയ ഗംഗാവലി പുഴയിലെ മണ്‍കൂനയിലാണ് ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നത്.
അതേസമയം പുഴക്കരയിലെ മണ്ണിന് ഉറപ്പില്ലാത്തതിനാല്‍ യന്ത്രം നദിയുടെ കൂടുതല്‍ അടുത്തേക്ക് കൊണ്ടുപോകാനായിട്ടില്ല.
നദിയിലെ തിരച്ചിലിന് ബൂം ലെംഗ്ത് ക്രെയിനും എത്തിച്ചിരുന്നു. ഇതുപയോഗിച്ച് 60 അടിവരെ തിരച്ചില്‍ നടത്താനാകും.
നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ അകലെ ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്നല്‍ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
ഇതോടൊപ്പം കരയിലിലെ തിരച്ചില്‍ പൂര്‍ണ്ണമായും അവസാനിച്ച സാഹചര്യത്തില്‍ പുഴ കേന്ദ്രീകരിച്ച് പരിശോധന കാര്യക്ഷമമാക്കാനാണ് അധികാരികളുടെ തീരുമാനം.
Keywords: Shirur, Landslide, Sonar devices, Operation
COMMENTS