Shahrukh Khan to fly to US for an urgent eye surgery
മുംബൈ: നേത്രചികിത്സയ്ക്കായി നടന്‍ ഷാരൂഖ് ഖാന്‍ അമേരിക്കയിലേക്ക് പോകുന്നു. കഴിഞ്ഞ ദിവസം നേത്ര ശസ്ത്രക്രിയയ്ക്കായി ഷാരൂഖ് ഖാനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ ചില കാരണങ്ങളാല്‍ ശസ്ത്രക്രിയ നടന്നില്ല. ഇതേതുടര്‍ന്നാണ് നടന്‍ ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
മുന്‍പ് 2014 ലും നടനെ കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഐ.പി.എല്‍ മത്സരത്തിനിടെ സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് മാസത്തിലും താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Keywords: Shahrukh Khan, US, Eye surgery
COMMENTS