Sabarimala tantri - Kandararu Brahmadathan Rajeevaru
പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനം പൂര്‍ണ്ണമായും ഒഴിയാനൊരുങ്ങി കണ്ഠരര് രാജീവര്. അദ്ദേഹത്തിനു പകരം മകന്‍ കണ്ഠരര് ബ്രഹ്മദത്തന്‍ (30) തന്ത്രിസ്ഥാനത്തേക്കെത്തും. ഇതോടെ ശബരിമല തന്ത്രി സ്ഥാനത്തേക്ക് താഴമണ്‍ മഠത്തിലെ അടുത്ത തലമുറയിലെ ഒരാള്‍ കൂടി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് കണ്ഠരര് ബ്രഹ്മദത്തന്‍.
നേരത്തെ തന്നെ കണ്ഠരര് മോഹനരുടെ മകന്‍ കണ്ഠരര് മഹേശ്വരര്‍ തന്ത്രി സ്ഥാനത്തേക്ക് എത്തിയിരുന്നു. ഓരോ വര്‍ഷവും ഇടവിട്ടാണ് താഴമണ്‍ കുടുംബാംഗങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം. എല്ലാ വര്‍ഷവും ചിങ്ങം ഒന്നിനാണ് തന്ത്രിമാറ്റം ശബരിമലയില്‍ ഉണ്ടാകുന്നത്.
ഇപ്പോഴത്തെ തന്ത്രി കണ്ഠരര് മോഹനരുടെ മകന്‍ കണ്ഠരര് മഹേശ്വരരാണ്. അടുത്ത അവകാശം കണ്ഠരര് രാജീവരുടേതാണ്. ആ സ്ഥാനത്തേക്കാണ് മകനെത്തുന്നത്. സ്ഥാനം ഒഴിയുകയാണെങ്കിലും കണ്ഠരര് രാജീവര് പൂജകളില്‍ പങ്കാളിയാകും.
Keywords: Sabarimala tantri, Kandararu Brahmadathan Rajeevaru, Thazhamon family
COMMENTS