മോസ്‌കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റവും പരമോന്നത ബഹുമതി നല്‍കി റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനാണ് മോദിക്ക് ബഹുമ...
മോസ്‌കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റവും പരമോന്നത ബഹുമതി നല്‍കി റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനാണ് മോദിക്ക് ബഹുമതി സമ്മാനിച്ചത്. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്.
ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കാനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ വ്ളാദിമര്‍ പുടിനുമായി തുറന്ന ചര്‍ച്ച നടന്നെന്നും മോദി പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയില്‍ ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും പുടിനോട് മോദി പറഞ്ഞു. റഷ്യയിലെത്തിയ മോദി പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു.
Key Words: Modi, Russia, Putin
COMMENTS