പാലക്കാട് : പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ടു കുട്ടികളേയും ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു. അപകട വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പൊ...
പാലക്കാട് : പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ടു കുട്ടികളേയും ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു. അപകട വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് കുട്ടികളെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികള്‍ കുടുങ്ങിയിരുന്നത്.
ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിലാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. പുഴയില്‍ ഏണിവെച്ചുകൊണ്ടാണ് കുട്ടികളെ രക്ഷിച്ചത്. ഈ ഏണിയിലൂടെ കുട്ടികളെ കയറ്റി കരയിലെത്തിക്കുകയായിരുന്നു.
സ്‌കൂള്‍ കുട്ടികളായ മൂന്നു പേരാണ് പുഴയില്‍ കുടുങ്ങിയിരുന്നത്. ഇതില്‍ ഒരാള്‍ പുഴയില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടാളും പുഴയ്ക്ക് നടുവില്‍ പെടുകയായിരുന്നു. മീന്‍ പിടിക്കാനിറങ്ങിയപ്പോഴാണ് പുഴയുടെ നടുവില്‍ പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.
Key Words: Rescue, Children, Trapped, Chittoor River
COMMENTS