Rescue mission to find out Arjun continues
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ ഏഴാം ദിവസവും തുടരുന്നു. കരയിലും ഗംഗാവാലി പുഴയിലുമാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. സ്ഥലത്ത് സൈന്യം അത്യാധുനിക സംവിധാനങ്ങളുള്ള റഡാറുകളടക്കം എത്തിച്ച് തിരച്ചില്‍ നടത്തും.
സ്‌കൂബ ഡൈവേഴ്‌സും നാവികസേന വിദഗ്ദ്ധരും ചേര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. സ്ഥലത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴയും മണ്ണിടിച്ചില്‍ സാധ്യതയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.
അതേസമയം റോഡിലെ മണ്ണ് 98 ശതമാനം മാറ്റിയിട്ടും ലോറികണ്ടെത്താനായില്ലെന്നും അതിനാല്‍ ലോറി റോഡിലില്ലെന്നും കര്‍ണ്ണാട റവന്യൂ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Keywords: Rescue, Shiroor, Arjun, Army
COMMENTS