Rahul Gandhi's post
ന്യൂഡല്‍ഹി: ആരെയും ഒന്നിനെയും ഭയപ്പെടരുതെന്നാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ലോക്‌സഭാ കന്നി പ്രസംഗം ഏറെ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദു പരാമര്‍ശം സഭാരേഖകളില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധി ഹിന്ദു സമൂഹത്തെ മുഴുവന്‍ അപമാനിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി അടക്കമുള്ളവര്‍ സ്പീക്കരെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്നാണ് രാഹുല്‍ ഗാന്ധി എക്‌സിലൂടെ എല്ലാ മതങ്ങളെയും ഉദ്ധരിച്ചുകൊണ്ട് തന്റെ നിലപാട് വ്യക്തമാക്കിയത്.
`എല്ലാ മതങ്ങളും പഠിപ്പിക്കുന്നു - ആരെയും ഭയപ്പെടരുത്, ഒന്നിനെയും ഭയപ്പെടരുത്. സത്യത്തിനൊപ്പം നില്‍ക്കു, പിന്നോട്ട് പോകരുത്, അഹിംസയുടെ പാത പിന്തുടരുക. ബി.ജെ.പി രാജ്യത്ത് ഭീതി പടര്‍ത്തുമ്പോള്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണ് ഇന്ത്യ സഖ്യം ഈ ചിന്ത സ്വീകരിച്ചത്' എന്നതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
Keywords: Rahul Gandhi, Social media, Hindu, Remark, Post
COMMENTS