തിരുവനന്തപുരം: രാജ്യത്തെയാകെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 41ലേക്ക് കുതിച്ചുയര്‍ന്നു. ദുരന്തമറിഞ്ഞയുടന്‍ മുഖ്യമന്ത്രിയോട് ...
തിരുവനന്തപുരം: രാജ്യത്തെയാകെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 41ലേക്ക് കുതിച്ചുയര്‍ന്നു. ദുരന്തമറിഞ്ഞയുടന്‍ മുഖ്യമന്ത്രിയോട് സംസാരിച്ച് വയനാട് മുന്‍ എം.പി രാഹുല്‍ ഗാന്ധിയും കാര്യക്ഷമമായ ഇടപെടല്‍ നടത്തി. വയനാട്ടിലെ വന്‍ ഉരുള്‍പൊട്ടലില്‍ അഗാധമായ വേദനയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
വയനാടിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇന്നോ നാളെയോ രാഹുല്‍ വയനാട് സന്ദര്‍ശിക്കുമെന്നാണ് വിവരം. ഒപ്പം പ്രിയങ്കാ ഗാന്ധിയും ഉണ്ടാകുമെന്നും വിവരമുണ്ട്.
രാഹുല്‍ ഗാന്ധി വയനാട് ജില്ലാ കളക്ടറുമായും സംസാരിച്ചു. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
COMMENTS