Rahul Gandhi Visits Hathras
ഹാഥ്‌റസ്: അപകടം നടന്ന ഹാഥ്‌റസിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുലര്‍ച്ചെ 5.10 ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട രാഹുലിനൊപ്പം സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമുണ്ട്. ഹാഥ്‌റസിലെത്തിയ രാഹുല്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായും പരിക്കേറ്റവരുമായും സംസാരിച്ചു.
ഹാഥ്‌റസില്‍ ആള്‍ ദൈവം ഭോലെ ബാബയെ കാണാനെത്തി തിക്കിലും തിരക്കിലും പെട്ട് 121 പേരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ തന്നെ ആറോളം സംഘാടകരെ കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം ഭോലെ ബാബയെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. ദുരന്തത്തിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളുടെ പേര് എഫ്.ഐ.ആറിലും യു.പി പൊലീസ് ചേര്‍ത്തിട്ടില്ല. ആവശ്യമെങ്കില്‍ ചോദ്യംചെയ്യാമെന്ന നിലപാടിലാണ് പൊലീസ്.
COMMENTS