ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജൂലൈ 8 ന് മണിപ്പൂരിന്റെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കഴിഞ്ഞ വര്‍ഷം മേയില്‍ മെയ്‌തേയ്,...
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജൂലൈ 8 ന് മണിപ്പൂരിന്റെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
കഴിഞ്ഞ വര്‍ഷം മേയില്‍ മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ തമ്മില്‍ വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനത്തേക്കുള്ള കോണ്‍ഗ്രസ് നേതാവിന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്.
കഴിഞ്ഞ ദിവസം ഇംഫാലില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മണിപ്പൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ മേഘചന്ദ്ര, രാഹുല്‍ ഗാന്ധി അക്രമം നടന്ന ജിരിബാം ജില്ല സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജില്ലയിലെ ചില ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിക്കും
COMMENTS