കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും വയനാട് മുന്‍ എം.പിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തില്ല. കനത്ത മഴയും പ്രതികൂല കാ...
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും വയനാട് മുന്‍ എം.പിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തില്ല. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം ഇരുവരും സന്ദര്‍ശനം മാറ്റി. എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഡല്‍ഹിയില്‍ നിന്ന് മൈസൂരിലേക്ക് പ്രത്യേക വിമാനത്തിലെത്തുന്ന രാഹുല്‍ ഉച്ചയോടെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളും ദുരിതബാധിതരെയും സന്ദര്‍ശിക്കാന്‍ മേപ്പാടിയിലെത്തുമെന്ന് അറിയിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുടെ എക്‌സിലെ പോസ്റ്റ്-
'ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികള്‍ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. എന്നാല്‍, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
എത്രയും വേഗം ഞങ്ങള്‍ സന്ദര്‍ശിക്കുമെന്ന് വയനാട്ടിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനിടയില്‍, ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും നല്‍കുകയും ചെയ്യും. ഈ വിഷമഘട്ടത്തില്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങളുടെ ചിന്തകള്‍...'
മേപ്പാടിയിലെ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് ശേഷം വിംസ് ആശുപത്രിയിലും രാഹുല്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു.
Key Words: Rahul Gandhi, Priyanka Gandhi
COMMENTS