കാഞ്ഞങ്ങാട് : കാസര്‍കോട് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാര്‍ത്ഥികള്‍ ആ...
കാഞ്ഞങ്ങാട് : കാസര്‍കോട് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. കാഞ്ഞങ്ങാട് ആശുപത്രിക്ക് സമീപമുള്ള ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ആരുടെയും നില ഗുരുതരമല്ല.
ആശുപത്രിക്ക് സമീപത്തു പ്രവര്‍ത്തിക്കുന്ന സ്കൂളിലെ കുട്ടികള്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. ആദ്യം പ്രദേശത്ത് ദുര്‍ഗന്ധം പടര്‍ന്നു. അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് വിവരം.
Key Words: Hospital,Students
COMMENTS