Patient stuck in Thiruvananthapuram medical college lift: Three officials suspended
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രോഗി ലിഫ്റ്റില്‍ രണ്ടു ദിവസം കുടുങ്ങിക്കിടന്ന സംഭവത്തില്‍ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. സംഭവത്തില്‍ മൂന്നു ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവം വിവാദമായതോടെ വിഷയം അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
Keywords: Thiruvananthapuram, Medical college, Lift, Patient, Stuck, Suspension
COMMENTS