ന്യൂഡല്‍ഹി: ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സഹകരണം അഭ്യര്‍ഥിച്ച് കേന്ദ്രസര്‍ക്കാര്‍. സഹകരിക്കുന്നതിന് തടസ്സമ...
ന്യൂഡല്‍ഹി: ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സഹകരണം അഭ്യര്‍ഥിച്ച് കേന്ദ്രസര്‍ക്കാര്‍. സഹകരിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രധാന ജനകീയ വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു.
ഡെപ്യൂട്ടിസ്പീക്കര്‍സ്ഥാനം ഒഴിച്ചിടരുതെന്നും ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷാംഗത്തെ ഡെപ്യൂട്ടി സ്പീക്കറായി നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല.
വിരമിച്ച ജഡ്ജിമാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് വിലക്കുന്നതുമുതല്‍ പുതിയ ക്രിമിനല്‍നിയമത്തില്‍ ഭര്‍ത്തൃബലാത്സംഗം കുറ്റകരമാക്കണമെന്നുവരെ ആവശ്യപ്പെടുന്ന സ്വകാര്യബില്ലുകള്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലുണ്ടാകും.
നിര്‍മിതബുദ്ധി, ഡീപ് ഫെയ്ക്ക്, പൗരത്വനിയമഭേദഗതി തുടങ്ങി ഒട്ടേറെ വിഷയങ്ങളുമായി ബന്ധപ്പെട്ട 23 സ്വകാര്യബില്ലുകളാണ് തിങ്കളാഴ്ച തുടങ്ങുന്ന സമ്മേളനത്തില്‍ രാജ്യസഭയില്‍ ലിസ്റ്റുചെയ്തിരിക്കുന്നത്.
സ്വകാര്യബില്ലുകള്‍ നിയമമാകുന്നത് അത്യപൂര്‍വമാണ്. പാര്‍ലമെന്റ് ചരിത്രത്തില്‍ 14 സ്വകാര്യബില്ലുകളേ ഇരുസഭകളും പാസാക്കിയിട്ടുള്ളൂ. സര്‍ക്കാര്‍ബില്ലുകളില്‍ പ്രതിനിധാനംചെയ്യപ്പെടാത്ത വിഷയങ്ങള്‍ നിയമമാക്കാന്‍ അംഗങ്ങളെ പ്രാപ്തരാക്കുന്നതാണ് സ്വകാര്യബില്ലുകള്‍.
Key Words: Parliament, Budget Session
COMMENTS