Paris olympics - India won two medals
പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ രണ്ടാമത്തെ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ മനു ഭാസ്‌കര്‍ - സരബ്‌ജോത് സിങ് സഖ്യംവെങ്കല മെഡല്‍ നേടി.
ദക്ഷിണ കൊറിയയുടെ വോന്‍ഹോ ലീ - യേ ജിന്‍ ഓ സഖ്യത്തെ 16-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.
നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലും മനു ഭാസ്‌കര്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്‌സില്‍ രണ്ടു മെഡല്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി മനു ഭാസ്‌കര്‍ സ്വന്തമാക്കി.
Keywords: India, Paris olympics, Two medals, Bronze
COMMENTS