ന്യൂഡല്‍ഹി: കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മാതൃക ദില്ലിയില്‍ നിര്‍മ്മിക്കുന്നതിനെ എതിര്‍ത്ത് അയോധ്യ രാമക്ഷേത്ര മുഖ്യ പൂജാരി സത്യേന്ദ്ര ദാസും....
ന്യൂഡല്‍ഹി: കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മാതൃക ദില്ലിയില്‍ നിര്‍മ്മിക്കുന്നതിനെ എതിര്‍ത്ത് അയോധ്യ രാമക്ഷേത്ര മുഖ്യ പൂജാരി സത്യേന്ദ്ര ദാസും.
കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പേരില്‍ മറ്റൊരു ക്ഷേത്രം നിര്‍മ്മിക്കുന്നത് ശരിയല്ലെന്നും ഒരു ക്ഷേത്രത്തിന്റെ പതിപ്പ്‌കൊണ്ട് ജനങ്ങള്‍ക്ക് ഗുണം കിട്ടില്ലെന്നും ദില്ലിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് മറ്റൊരു പേരിടണം എന്നും സത്യേന്ദ്ര ദാസ് പറഞ്ഞു.
ദില്ലിയില്‍ കേദാര്‍നാഥ് മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയും ഇന്നലെ എതിര്‍ത്തിരുന്നു.
Key Words: Kedar Nath Temple
COMMENTS