Efforts by Navy experts to trace Arjun, who went missing in a landslide in Karnataka's Shirur, were unsuccessful. The divers stopped the mission
ഷിരൂർ : കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിന് നാവികസേനയുടെ വിദഗ്ദ്ധര്‍ നടത്തിയ ശ്രമം വിജയിച്ചില്ല.
ലോറി മുങ്ങിക്കിടക്കുന്ന ഗംഗാവലി നദിയില്‍ നിശക്തമായ അടിയൊഴുക്ക് ഉള്ളതിനാലാണ് മുങ്ങല്‍ വിദഗ്ദ്ധര്‍ ദൗത്യം പകുതിയില്‍ നിര്‍ത്തി തിരികെ കയറിയത്.
ലോറിയുടെ സ്ഥാനം നിശ്ചയിക്കുന്നതിനായി ഡ്രോണ്‍ ഇറക്കാന്‍ രണ്ടു തവണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ലോറിയുടെ കാബിനില്‍ അര്‍ജുന്‍ ഉണ്ടോ എന്ന് സ്ഥിരീകരിക്കാനായിരുന്നു ശ്രമം. എന്നാല്‍ കീഴ്‌മേല്‍ മറിഞ്ഞ് കിടക്കുന്ന ലോറിയുടെ ഉള്ളിലെ ദൃശ്യങ്ങള്‍ കിട്ടാത്തതുകാരണം ലോറി പുറത്തേക്ക് വലിച്ച് ഉയര്‍ത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
ലോറിയുടെ സ്ഥാനം സംബന്ധിച്ച് വ്യക്തത വന്നിട്ടുണ്ട്. മലയാളിയായ റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ നയിക്കുന്ന സംഘം സ്‌കൂബ ടീമിന് സാങ്കേതിക സഹായം നല്‍കുന്നുണ്ട്.
ട്രക്ക് കീഴ്‌മേല്‍ മറിഞ്ഞു എന്നല്ലാതെ അതിന്റെ കാബിന്‍ ഭാഗം എവിടെയെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. അതിനാല്‍ വീണ്ടെടുക്കല്‍ ദൗത്യം അത്ര എളുപ്പമല്ലെന്ന് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറഞ്ഞു.
ഇതിനിടെ, ലോറിയില്‍ ഉണ്ടായിരുന്ന തടികളില്‍ നാലെണ്ണം മണ്ണിടിച്ചില്‍ ഉണ്ടായത് സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ അകലെ കണ്ടെത്തിയെന്ന് ലോറി ഉടമ പറഞ്ഞു. ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. അർജുന്റെ ലോറിയിൽ ഉണ്ടായിരുന്നതാണോ ഈ തടികൾ എന്നും അറിയില്ല.
Summary: Efforts by Navy experts to trace Arjun, who went missing in a landslide in Karnataka's Shirur, were unsuccessful. The divers stopped the mission midway due to strong undercurrent in the river Gangavali where the lorry was submerged.
COMMENTS