Oommen Chandy's first death anniversary
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 26 വരെ സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്നു രാവിലെ പുതുപ്പള്ളി പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കും. തുടര്‍ന്ന് 11 മണിയോടെ പള്ളി അങ്കണത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 3 ന് കോട്ടയം ഡി.സി.സി സംഘടിപ്പിക്കുന്ന അനുസ്മരണം മാമ്മന്‍ മാപ്പിള ഹാളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഒരു മാസത്തിലധികം നീളുന്ന വിവിധ പരിപാടികളും ജീവകാരുണ്യ പദ്ധതികളും ആരംഭിക്കും.
Keywords: Oommen Chandy, Death anniversary, Governor, DCC
COMMENTS