പാരിസ് ഒളിമ്പിക്‌സിലെ ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തില്‍ മനു ഭാകര്‍ - സരബ്ജോത് സിങ് സഖ്യം വെങ്കല മെഡല്‍ പോരാട്...
പാരിസ് ഒളിമ്പിക്‌സിലെ ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തില്‍ മനു ഭാകര്‍ - സരബ്ജോത് സിങ് സഖ്യം വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി.
യോഗ്യതാ റൗണ്ടില്‍ 580 പോയന്റോടെ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം ഫിനിഷ് ചെയ്തത്. നാളെ നടക്കുന്ന വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ദക്ഷിണകൊറിയയാണ് ഇന്ത്യന്‍ താരങ്ങളുടെ എതിരാളികള്‍.
അതേസമയം വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാളിന് ഏഴാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തില്‍ ഇന്ത്യയുടെ റിഥം സാങ്വാന്‍ - അര്‍ജുന്‍ സിങ് സഖ്യവും പുറത്തായി.
Key Words: Olympics, Manu Bhakar, Sarabjot Singh, Bronze Medal
COMMENTS