New cinema captured on mobile phone: Two in custody
കൊച്ചി: തിയേറ്ററില്‍ നിന്ന് പുതിയ റിലീസ് ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരത്തെ തിയേറ്ററില്‍ നിന്ന് പുതിയ തമിഴ് ചിത്രം `രായന്‍' പകര്‍ത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.
നിര്‍മ്മാതാവും നടന്‍ പൃഥ്വിരാജന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. അടുത്തിടെ റിലീസായ ഗുവായൂരമ്പലനടയില്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ വ്യാജ പതിപ്പ് പ്രചരിച്ചിരുന്നു.
സിനിമ ട്രെയിനിലിരുന്ന് ചിലര്‍ കാണുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതേതുടര്‍ന്ന് നിര്‍മ്മാതാവ് സുപ്രിയ മേനോന്‍ കാക്കനാട് സൈബര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്.
Keywords: Cinema, Mobile phone, Police, Custody
COMMENTS