ന്യൂഡല്‍ഹി : നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ...
ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. exams.nta.ac.in/NEET എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫലമറിയാം.
വീണ്ടും പരീക്ഷ എഴുതിയ 813 പേരില്‍ ആര്‍ക്കും 720/720 മാര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ 67 പേര്‍ക്കാണ് മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നത്. വീണ്ടും പരീക്ഷ എഴുതിയവരില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ അഞ്ച് പേരുണ്ടായിരുന്നു. ടോപ്പര്‍മാരില്‍ മറ്റൊരാള്‍ റീടെസ്റ്റ് എഴുതിയില്ല. ഇതോടെ ടോപ്പര്‍മാരുടെ എണ്ണം 67ല്‍ നിന്ന് 61 ആയി കുറഞ്ഞു. പുനപരീക്ഷ ഫലവും കൂടി ചേര്‍ത്ത് റാങ്ക് പട്ടിക വീണ്ടും എന്‍ടിഎ പുതുക്കും.
Key Words: NEET UG, Re-exam Result


COMMENTS