വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ വിജയ്. ദുരിതബാധിതര്‍ക്ക് ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാട...
വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ വിജയ്. ദുരിതബാധിതര്‍ക്ക് ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കണമെന്ന് സര്‍ക്കാര്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുക. സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാര്‍ത്ഥനകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ഒപ്പമെന്നും വിജയ് കുറിച്ചു. തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആയിരുന്നു പ്രതികരണം.
''കേരളത്തിലെ വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്.
ദുരിതബാധിതര്‍ക്ക് ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കണമെന്ന് സര്‍ക്കാര്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുക'', എന്നായിരുന്നു വിജയിയുടെ വാക്കുകള്‍.
Key Words: Vijay, Wayanad Tragedy, Landslide
 

 
							     
							     
							     
							    
 
 
 
 
 
COMMENTS