തിരുവനന്തപുരം: എസ്എന്‍ഡിപിയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നും, മുസ്ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും എംവി ഗോവിന്ദന്. ലോക്സഭ...
തിരുവനന്തപുരം: എസ്എന്‍ഡിപിയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നും, മുസ്ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും എംവി ഗോവിന്ദന്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം. ബിജെപിയുടെ മതരാഷ്ട്ര വാദ നിലപാടിനെതിരെ ശക്തമായ ആശയ പ്രചാരണം വേണം. ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണ്.
ക്ഷേത്രമുറ്റത്ത് ശാഖകള്‍ അടക്കം നടത്തുന്നു. വിശ്വാസികളാരും വര്‍ഗീയവാദികളല്ല. വിശ്വാസികളുടെ കേന്ദ്രങ്ങളില്‍ വര്‍ഗ്ഗീയ വാദം അനുവദിച്ച് കൊടുക്കാന്‍ പറ്റില്ല. ആരാധനാലയങ്ങളില്‍ ആര്‍ക്കും പോകാം. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ വിശ്വാസികള്‍ ധാരാളം ഉണ്ട്. പാര്‍ട്ടി മെമ്പറാകുന്നത് ആരാധനാലയത്തില്‍ പോകുന്നതില്‍ തടസമല്ല. വിശ്വാസികളെ അടക്കം വര്‍ഗീയവത്കരിക്കാനാണ് ബിജെപിയുടെ നീക്കം.
ബിജെപിയുടെ എല്ലാ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കാന്‍ സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്എന്‍ഡിപിയുടെ നേതാക്കള്‍ സിപിഎം വിമര്‍ശനം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Key Words: MV Govindan, SNDP
COMMENTS