Minister Veena George injured in road accident
മലപ്പുറം: ആരോഗ്യമന്ത്രി വീണ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ചെറിയ പരിക്ക് പറ്റിയ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നു രാവിലെ ഏഴു മണിക്ക് മലപ്പുറം മഞ്ചേരിയില്‍ വച്ചാണ് അപകടമുണ്ടായത്.
ഉരുള്‍ പൊട്ടലുണ്ടായ വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്ന മന്ത്രി സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന സ്‌കൂട്ടറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോല്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
Keywords: Minister Veena George, Accident, Injured
COMMENTS