Microsoft outage: Flight cancellations continues
കൊച്ചി: മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിനെ തുടര്‍ന്ന് ഇന്നും വിമാനങ്ങള്‍ റദ്ദാക്കി. നെടുമ്പാശേരിയില്‍ നിന്നുള്ള ഒന്‍പത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളുമാണ് ഇന്ന് റദ്ദാക്കിയത്. ഇന്‍ഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.
മുംബൈ, ബംഗളൂരു വഴിയുള്ള ഭുവനേശ്വര്‍, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും രാവിലെ 11.20 നുള്ള മുംബൈ വിമാനവുമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.
വിന്‍ഡോസ് തരരാറുമൂലം ക്രൗഡ്‌സ്‌ട്രൈക്കിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ലോകത്തിലെ മുന്‍നിര കമ്പനികളും വിമാനത്താവളങ്ങളുമെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.
Keywords: Microsoft outage, Indigo, Cancellation, Kochi, Thiruvananthapuram
COMMENTS