ന്യൂഡല്‍ഹി: മേധാ പട്കറിന് അഞ്ചുമാസം തടവും പത്തുലക്ഷം രൂപ നഷ്ട പരിഹാരവും വിധിച്ച് കോടതി. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേനയെ അപകീര്‍ത്തിപ്...
ന്യൂഡല്‍ഹി: മേധാ പട്കറിന് അഞ്ചുമാസം തടവും പത്തുലക്ഷം രൂപ നഷ്ട പരിഹാരവും വിധിച്ച് കോടതി. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വന്തം ജാമ്യത്തില്‍ വെറുതെ വിടണമെന്ന മേധയുടെ അപേക്ഷ തള്ളിയ കോടതി, പ്രതിയുടെ പ്രായവും അസുഖങ്ങളും കണക്കിലെടുത്തു വലിയ ശിക്ഷ നല്‍കുന്നില്ലെന്ന് പറഞ്ഞു.
2000 ല്‍ തനിക്കെതിരെയും നര്‍മദ ബച്ചാവോ ആന്ദോളന്‍ പദ്ധതിക്കെതിരെയും പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സക്‌സേനയ്‌ക്കെതിരെ മേധ കേസ് നല്‍കിയിരുന്നു. സക്‌സേന ഭീരുവാണെന്നും ഹവാല ഇടപാടുകളില്‍ പങ്കുണ്ടെന്നുമുള്ള ആരോപണത്തിനെതിരെയാണു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
Key words: Medha Patkar, Imprisonment, Compensation
COMMENTS