ടെന്നീസ് താരം സാനിയ മിര്‍സയേയും പലവട്ടം വിവാഹിതരാക്കിയിട്ടുണ്ട് സോഷ്യല്‍ മീഡിയ. ഇരുവരും ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തി പിരിഞ്ഞ് ജീവിക്കുന്നത...
ടെന്നീസ് താരം സാനിയ മിര്‍സയേയും പലവട്ടം വിവാഹിതരാക്കിയിട്ടുണ്ട് സോഷ്യല്‍ മീഡിയ. ഇരുവരും ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തി പിരിഞ്ഞ് ജീവിക്കുന്നതുകൊണ്ടു തന്നെ ഗോസിപ്പുകള്‍ക്ക് ഒരു കുറവുമില്ല. എന്നാലിതാ വിവാഹ അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമിതന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയത്.
' ഈ വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ആളുകള്‍ പിന്‍മാറണമെന്നും ഇന്ത്യന്‍ പേസര്‍ പറഞ്ഞു. ഫോണ്‍ തുറന്നാല്‍ ഇത്തരം പോസ്റ്റുകളാണ് കാണുന്നത്. തമാശക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും അവ ഒരാളുടെ ജീവതവുമായി ബന്ധപ്പെട്ടതാകുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഷമി പറഞ്ഞു. വെരിഫൈഡ് പേജുകളില്‍ നിന്ന് ഇക്കാര്യം ചോദിക്കാന്‍ ധൈര്യമുണ്ടോയെന്നും ഷമി ചോദിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും താരം അഭ്യര്‍ത്ഥിച്ചു.
യുട്യൂബര്‍ ശുഭാങ്കര്‍ മിശ്രയുമായുള്ള അഭിമുഖത്തിലാണ് ഷമി നിലപാട് വ്യക്തമാക്കിയത്. ഷമിയും സാനിയയും വിവാഹിതരാകാന്‍ പോകുന്നതായി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഇരുവരും മൗനം തുടരുകയായിരുന്നു. അടുത്തിടെയാണ് മുന്‍ പാക് ക്രിക്കറ്റര്‍ ഷുഹൈബ് മാലികുമായി സാനിയ വിവാഹബന്ധം വേര്‍പെടുത്തിയത്. സാനിയയുടെ പിതാവ് വാര്‍ത്തയ്‌ക്കെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
Key Words: Saniya Mirza, Muhammed Shami, Wedding Rumor
COMMENTS