പാലക്കാട് : മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ കാട്ടനയുടെ ആക്രമണം. വനം വകുപ്പ് ഉദ്യോഗസ്ഥന് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്ക്. തിരുവിഴാംകുന്ന...
പാലക്കാട് : മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ കാട്ടനയുടെ ആക്രമണം. വനം വകുപ്പ് ഉദ്യോഗസ്ഥന് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്ക്. തിരുവിഴാംകുന്ന് ഫോറസ്റ്റ് ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം ജഗതീഷിനാണ് പരിക്കേറ്റത്. ജഗതീഷിനെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കച്ചേരി പറമ്പ് മേലേക്കളം മുപ്പതേക്കറില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനെത്തിയതായിരുന്നു ആര്‍ ആര്‍ ടി സംഘം. ഇതിനിടെ ആന അക്രമിക്കാന്‍ വന്നപ്പോള്‍ ചിതറിയോടുന്നതിനിടെയാണ് ജഗദീഷിന് പരിക്കേറ്റത്. കാട്ടാനയെ ഓടിക്കുന്നതിനിടെ ആന തുമ്പികൈകൊണ്ട് തട്ടിയതായാണ് പറയുന്നത്.
നട്ടെല്ലിന് പൊട്ടലേറ്റ് പാലക്കാട് ചിറ്റൂര്‍ സ്വദേശി ജഗതീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകീട്ട് 6 മണിയോടെയാണ് സംഭവം.
Key Words: Mannarkkad, Wild Elephant Attack, Forest Department
COMMENTS