ഷിരൂര്‍: കര്‍ണ്ണാടകത്തില്‍ മണ്ണിടിഞ്ഞുവീണ് കാണാതായ ഒരു ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ അറിയിച്ചു. ഈ ലോറി മലയാളിയായ ഡ...
ഷിരൂര്‍: കര്‍ണ്ണാടകത്തില്‍ മണ്ണിടിഞ്ഞുവീണ് കാണാതായ ഒരു ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ അറിയിച്ചു. ഈ ലോറി മലയാളിയായ ഡ്രൈവര്‍
അര്ജുൻ ഓടിച്ചിരുന്നതാണെന്നു ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു.
നദീതീരത്ത് നിന്ന് 20 മീറ്റർ മാറിയാണ് കണ്ടെത്തിയത്. കരയ്ക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. കാണാതായി ഒൻപത് ദിവസത്തിനു ശേഷമാണ് അർജുന്റെ ലോറി കണ്ടെത്തുന്നത്.
ഈ പ്രദേശത്ത് കനത്ത മഴയാണ്. ഇത് ലോറി കരയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സമാകുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാൽ ഇന്ന് രാത്രിയിലും തിരച്ചിൽ നടത്താനാണ് അധികൃതരുടെ തീരുമാനം.
തിരച്ചിലിന് ബൂം എസ്കവേറ്റര്‍ എത്തിച്ചിരുന്നു. കഴിഞ്ഞ
ദിവസം സിഗ്നല്‍ കണ്ടെത്തിയ ഗംഗാവലി പുഴയിലെ മണ്‍കൂനയിലാണ് ബൂം
എസ്കവേറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്.
നദിയിലെ തിരച്ചിലിന് ബൂം ലെംഗ്ത് ക്രെയിനും എത്തിച്ചിരുന്നു. ഇതുപയോഗിച്ച് 60 അടിവരെ തിരച്ചില്‍ നടത്താനാകും.
നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ അകലെ ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്നല്‍ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
കരയിലിലെ തിരച്ചില്‍ പൂര്‍ണ്ണമായും അവസാനിച്ച സാഹചര്യത്തില്‍ പുഴ കേന്ദ്രീകരിച്ച് പരിശോധന കാര്യക്ഷമമാക്കാനാണ് തീരുമാനം.
Keywords: Shirur, Landslide, Sonar devices, Operation
COMMENTS