കൊച്ചി: സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ കുറച്ച് നാളത്തേയ്ക്ക് കാത്തിരിക്കേണ്ടിവരും. കുതിച്ചുചാട്ടത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ...
കൊച്ചി: സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ കുറച്ച് നാളത്തേയ്ക്ക് കാത്തിരിക്കേണ്ടിവരും. കുതിച്ചുചാട്ടത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് സ്വര്‍ണ വിപണി. ഈ മാസത്തെ റെക്കോഡ് വിലയിലേയ്ക്ക് എത്തിയതോടെ അതില്‍ തന്നെ തുടരുകയാണ് ഇന്നത്തെ വിലയും. ഇന്നലെ പവന് 520 രൂപ ഉയര്‍ന്ന് 54,120 രൂപയിലും, ഗ്രാമിന് 65 രൂപ കൂടി 6,765 രൂപയിലുമാണ് വ്യാപാരം തുടങ്ങിയത്. ഇന്ന് ഇതേ വിലയില്‍ തന്നെ തുടരുകയാണ് വിപണി.
വിപണിയില്‍ വില കുറയുന്നതിന്റെ അംശവും ഉയരുന്നതിന്റെ അംശവും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വില ഉയരാന്‍ തന്നെയാണ് സാധ്യത .
COMMENTS