70ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്ന പ്രകാശനം ചൊവ്വാഴ്ച രാവിലെ 10.15ന് ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമ താരം കുഞ്ചാക്കോബോബന്‍ നിര്...
70ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്ന പ്രകാശനം ചൊവ്വാഴ്ച രാവിലെ 10.15ന് ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമ താരം കുഞ്ചാക്കോബോബന്‍ നിര്‍വഹിക്കും. തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യചിഹ്നം അന്ന് കുഞ്ചാക്കോബോബന്‍ ജില്ല കളക്ടര്‍ക്ക് കൈമാറും.
നെഹ്റു ട്രോഫി ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായുള്ള പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ആലപ്പുഴ പുന്നമടയിലുള്ള ഫിനിഷിംഗ് പോയിന്റില്‍ നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ അലക്‌സ് വര്‍ഗ്ഗീസ് എട്ടിന് രാവിലെ 10 മണിക്ക് നിര്‍വ്വഹിക്കുമെന്ന് ആലപ്പുഴ, ഇറിഗേഷന്‍ ഡിവിഷന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയറും എന്‍.ടി.ബി.ആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റി കണ്‍വീനറുമായ എം.സി.സജീവ്കുമാര്‍ അറിയിച്ചു.
Key words: Kunchacko Boban, Nehru Trophy Boat Race
 

 
							     
							     
							     
							    
 
 
 
 
 
COMMENTS