Case against M.Vincent & Chandi Oommen MLAs
തിരുവനന്തപുരം: കെ.എസ്.യു ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ പങ്കെടുത്ത എം.എല്‍.എമാരായ എം.വിന്‍സന്റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കെതിരെ കേസ്. പൊലീസുകാരെ കല്ലെറിഞ്ഞു, ഒദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
കാര്യവട്ടം കാമ്പസിലെ കെ.എസ്.യു നേതാവ് സാഞ്ചോസിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ പൊലീസ് സ്റ്റേഷന്‍ ഉപരോധം നടന്നത്. ഇവര്‍ക്ക് പിന്തുണയുമായാണ് എം.എല്‍.എമാര്‍ എത്തിയത്. തുടര്‍ന്ന് സ്ഥലത്ത് എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ മണിക്കൂറുകളോളം കയ്യാങ്കളിയും നടന്നിരുന്നു.
എം.വിന്‍സന്റ് എം.എല്‍.എയെഎസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. തുടര്‍ന്ന് സാഞ്ചോസിനെയും എം.വിന്‍സന്റിനെയും മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. എന്നാലിപ്പോള്‍ എം.എല്‍.എമാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Keywords: M.Vincent & Chandi Oommen, Case, Police Station


							    
							    
							    
							    
COMMENTS