Kozhikode Vilangad landslide today
കോഴിക്കോട്: വയനാട്ടിലെ മഹാ ദുരന്തത്തിനു പിന്നാലെ കോഴിക്കോട് ജില്ലയിലും ഉരുള്‍പൊട്ടല്‍. കോഴിക്കോട് വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടമുണ്ടായി. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളില്‍ മൂന്നു തവണയാണ് ഉരുള്‍പൊട്ടലുണ്ടായത്.
അപകടത്തില്‍ പതിനൊന്നോളം വീടുകള്‍ തകര്‍ന്നു. ഒരാളെ കാണാതായി. ശബ്ദം കേട്ട് ആളുകള്‍ ഓടിമാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. മഴവെള്ളപ്പാച്ചിലില്‍ വിലങ്ങാട് മലയങ്ങാട് പാലം ഒലിച്ചുപോയി. പ്രദേശത്തെ റോഡുകലെല്ലാം തകര്‍ന്നു.
പ്രദേശത്തെ ആളുകളെ ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ വന്‍നാശനഷ്ടങ്ങളാണ് കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Keywords: Kozhikode, landslide, Heavy rain
COMMENTS