Keraleeyam again in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സര്‍ക്കാര്‍. ഡിസംബറില്‍ തിരുവനന്തപുരത്ത് വച്ച് പരിപാടി നടത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു.
പരിപാടിയുടെ ചെലവ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടത്താനാണ് തീരുമാനം. ഇതിനായി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അതേസമയം കഴിഞ്ഞ വര്‍ഷം സ്വകാര്യ സ്‌പോണ്‍സര്‍മാരില്‍ നിന്ന് പണം പിരിച്ച് നടത്തിയ പരിപാടി വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പണം പിരിച്ചാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ പരിപാടി നടത്തിയത്.
Keywords: Keraleeyam, Sponsership, CM, Thiruvananthapuram
COMMENTS