തിരുവനന്തപുരം: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയില്‍ കേരളം തുടര്‍ച്ചയായ നാലാം തവണയും ഒന്നാമത്. 16 വികസന മാനദണ്ഡങ്ങള്‍ പ...
തിരുവനന്തപുരം: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയില്‍ കേരളം തുടര്‍ച്ചയായ നാലാം തവണയും ഒന്നാമത്. 16 വികസന മാനദണ്ഡങ്ങള്‍ പരിഗണിച്ചപ്പോള്‍ നൂറില്‍ 79 പോയിന്റുമായി കേരളവും ഉത്തരാഖണ്ഡും ഒന്നാം സ്ഥാനം പങ്കിട്ടു. ദേശീയ ശരാശരി 71 ആണ്.
തമിഴ്നാട് (78), ഗോവ (77) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബിഹാറാണ് ഏറ്റവും പിന്നില്‍ (57).
പട്ടിണി ഇല്ലാതാക്കല്‍, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ഊര്‍ജം എന്നീ വികസന മാനദണ്ഡങ്ങളില്‍ കേരളം ഒന്നാമതാണ്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സൂചിക 2018-19 മുതലാണു പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
Key Words: Kerala, NITI Aayog
COMMENTS