Karnataka landslide rescue operation
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നെങ്കിലും വീണ്ടും പുനരാരംഭിച്ചു.
എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്‌സിന്റെയും 40 അംഗ സംഘമാണ് നിലവില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പുഴയിലേക്ക് അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി മറിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഉച്ചയോടെ നാവിക സേനയുടെ എട്ട് അംഗ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
Keywords: Landslide, Shiroor, Karnataka, Rescue
COMMENTS